മുടി നീട്ടിയതിനെച്ചൊല്ലി അടിപിടി; തലക്ക് പരിക്കേറ്റയാള്‍ ആശുപത്രിയില്‍

കുണ്ടറ- മുടി നീട്ടി വളര്‍ത്തിയതിനെ കളിയാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തില്‍ യുവാവിന്റെ തലക്ക് പരിക്കേറ്റു. അഞ്ചല്‍ സ്വദേശി ശ്രീരാജാണ് പരിക്കുകളോടെ തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുറോഡ് സ്വദേശികളായ ജോസ് പ്രസാദ് (47), അഭിലാഷ് (27), ജോഷി തോമസ് (30) എന്നിവരെ കിഴക്കേകല്ലട പോലീസ് അറസ്റ്റ് ചെയ്തു.

ബന്ധുവീട് സന്ദര്‍ശിക്കാന്‍ രണ്ടുറോഡില്‍ എത്തിയതായിരുന്നു ശ്രീരാജ്. ഈ വീട്ടിലെ 17 വയസുകാരനെ മുടി നീട്ടി വളര്‍ത്തിയതിന് പ്രദേശവാസികളായ ചിലര്‍ മുടിയില്‍ പിടിച്ചു വലിക്കുകയും കളിയാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. ഇന്‍സ്‌പെക്ടര്‍ എസ്. സുധീഷ് കുമാര്‍, എസ്.ഐമാരായ ബി. അനീഷ്, എ. ശരത്, എ.എസ്.ഐമാരായ സജീവ്, സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

 

Latest News