സ്വാമി സച്ചിദാനന്ദ ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ്

ശിവഗിരി- ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റായി സ്വാമി സച്ചിദാനന്ദയെ തിരഞ്ഞെടുത്തു. സ്വാമി ഋതംബരാനന്ദയാണ് ജനറല്‍ സെക്രട്ടറി. സ്വാമി ശാരദാനന്ദയാണ് ഖജാന്‍ജി.

ഇന്ന് രാവിലെ 10 മണിക്ക് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയില്‍ ശിവഗിരിമഠത്തില്‍ ചേര്‍ന്ന ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 11 അംഗ ബോര്‍ഡിന്റെ യോഗത്തിലാണ് 2021-26 കാലയളവിലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തത്. സ്വാമി വിശുദ്ധാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ബോധിതീര്‍ഥ, സ്വാമി ഋതംബരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി പരാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സദ്രൂപാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരാണ് പുതിയ ട്രസ്റ്റ് ബോര്‍ഡംഗങ്ങള്‍.

 

Latest News