യൂറിക് ആസിഡ് അലട്ടുന്നുണ്ടോ? എന്തു കുടിക്കണം ?

യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതും സന്ധികളെ ബാധിക്കുന്നതും പലരുടേയും പ്രശ്‌നമാണ്. പ്രവാസികളുടെ ജീവിത ശൈലിയും ഭക്ഷണ രീതിയും ഇതിനു കാരണമായി ഡോക്ടര്‍മാര്‍ പറയാറുണ്ട്.

യൂറിക് ആസിഡ് അടിഞ്ഞുകൂടി സന്ധിവാതത്തിന്റെ ദുര്‍ബല രൂപമായി മാുറുകയാണ് ചെയ്യുന്നത്. ഏറ്റവും പ്രധാനമായി ഇതു പെരുവിരലിനെയാണ് ബാധിക്കാറുള്ളത്.

ഗൗട്ട് എന്നു പറയാറുള്ള ഈ സന്ധിവാത രൂപത്തിനു പല കാരണങ്ങള്‍  പറയാറുണ്ടെങ്കിലും ഭക്ഷണക്രമമാണ് പ്രധാന പങ്ക് വഹിക്കുന്നുത്. യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയുന്നതില്‍ ഭക്ഷണക്രമത്തിന് നിര്‍ണായക പങ്കുണ്ട്. ചില ഭക്ഷണങ്ങള്‍ ഇതിന്റെ അപകടസാധ്യതകള്‍ ഫലപ്രദമായി ലഘൂകരിക്കുകയും ചെയ്യുന്നു.  

https://www.malayalamnewsdaily.com/sites/default/files/2021/11/07/coffee.jpg

രാവിലെ കൂടുതല്‍ കാപ്പി കുടിക്കുന്നവരില്‍ സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നഴ്‌സസ് ഹെല്‍ത്ത് സ്റ്റഡി സ്ത്രീകളിലാണ് പഠനം നടത്തിയത്. ദിവസം മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് ഗൗട്ട് വരാനുള്ള സാധ്യത 22 ശതമാനം കുറവാണെന്നാണ് കണ്ടെത്തിയത്. നാല് കപ്പില്‍ കൂടുതല്‍ കാപ്പി കുടിച്ചവരില്‍ സന്ധിവാതത്തിനുള്ള സാധ്യത 57 ശതമാനം കുറവാണെന്നും കണ്ടെത്തി.  യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനുള്ള കാപ്പിയുടെ കഴിവാണ് ഇതിനു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ഒരു എന്‍സൈമാണ് ഇതിനു സഹായിക്കുന്നത്.  യൂറിക് ആസിഡ് കൂടുന്നതിന്റെ വേഗത കുറയ്ക്കുകയാണ് ചെയ്യുന്നത്. കാപ്പിക്കുരുവില്‍ അടങ്ങിയരിക്കുന്ന ഉത്തേജക പദാര്‍ഥമല്ല ഇതിനു കാരണമെന്നും ഗവേഷകര്‍ പറയുന്നു. കാപ്പിയിലെ മറ്റ് സംയുക്തങ്ങള്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിന് സഹായകമാകുമെന്നാണ് അവര്‍ അവകാശപ്പെടുന്നത.്

ഹൈപ്പര്‍ യൂറിസെമിയ എന്നറിയപ്പെടുന്ന  അവസ്ഥയാണ് ഗൗട്ട്. ഇത് ശരീരത്തില്‍ വളരെയേറെ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. ചില ഭക്ഷണപാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന കൂടിയ അളവിലുള്ള പ്യൂരിനുകള്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു.  മദ്യം, ഉയര്‍ന്ന കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍, റെഡ് മീറ്റ്,    ഉയര്‍ന്ന തോതില്‍  പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും തുടങ്ങിയവ ഒഴിവാക്കാന്‍ വിദഗ്ധര്‍ ഉപദേശിക്കുന്നതിന്റെ കാരണം ഇതാണ്. ദഹനപ്രശ്‌നങ്ങളും തൈറോയ്ഡും  കിഡ്‌നി പ്രശ്‌നങ്ങളും ഗൗട്ടിനു കാരണമാകാം.

 

 

Latest News