Sorry, you need to enable JavaScript to visit this website.

പത്താം ക്ലാസുകാരിയുടെ 'ഗ്രാന്‍ഡ്മ' സാമൂഹിക പ്രതിബദ്ധതയുള്ള  ചിത്രം 

കൊച്ചി- പത്തില്‍ പഠിക്കുന്ന ചിന്മയി ഒരുക്കുന്ന വളരെയേറെ സാമൂഹിക പ്രതിബദ്ധതയുള്ള  ഹ്രസ്വ ചിത്രമാണ്  ഗ്രാന്‍ഡ്മ.സ്പാറയില്‍ ക്രീയേഷന്‍സിന്റെ ബാനറില്‍ സജിമോന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ  ശ്രദ്ധേയനായ സുധീര്‍ മികച്ച  കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഒപ്പം,ബേബി മീനാക്ഷിയുടെ അനിയന്‍ മാസ്റ്റര്‍ ആരിഷ് അനൂപ്,ഓണ്‍ലൈന്‍ ക്ലാസ്സിന് അടിമപ്പെട്ട ഡിപ്രഷനായ ഒരു ഒമ്പതുവയസ്സുകാരനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കൂടാതെ ഖാദിമാന്‍ എന്നറിയപ്പെടുന്ന സജിമോന്‍ പാറയിലും അഭിനയിക്കുന്നു.
പ്രശസ്ത നര്‍ത്തകിയും കോളേജ് പ്രൊഫസറുമായ ഗായത്രി വിജയലക്ഷ്മി, പ്രശസ്ത മോഡലായ ഗീ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വലിയ ക്യാന്‍വാസില്‍ ഒരു ചലച്ചിത്രത്തിന്റെ എല്ലാ അനുഭൂതിയും നല്‍കുന്ന ഈ ചെറിയ ചിത്രത്തില്‍ മറ്റു രണ്ട് കഥാപാത്രങ്ങളെ വിഷ്ണുദാസ്,ബ്രിന്റ ബെന്നി എന്നിവര്‍ അവതരിപ്പിക്കുന്നു. ഉദ്ദേശശുദ്ധിയെ മാനിച്ച് ഡയറക്ടര്‍ ചിന്‍മയിയുടെ ആശയത്തെ സപ്പോര്‍ട്ട് ചെയ്യുകയാണ് ചലച്ചിത്ര രംഗത്തെ രംഗത്തെ പ്രമുഖരായ സാങ്കേതിക പ്രവര്‍ത്തകര്‍.
ചിന്മയി കഥയെഴുതി സംവിധാനം ചെയ്യുന്ന ഐ ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ഫോട്ടോമാജിക് നിര്‍വ്വഹിക്കുന്നു.
തിരക്കഥ സംഭാഷണം അനില്‍ രാജ് എഴുതുന്നു. എഡിറ്റിംഗ്‌സിയാന്‍ ശ്രീകാന്ത്,സംഗീതം ബാലഗോപാല്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
അനീഷ് പെരുമ്പിലാവ് മേക്കപ്പ്പ്രദീപ് രംഗന്‍ ആര്‍ട്ട്ത്യാഗു തവനൂര്‍ സൗണ്ട് ആന്റ് മിക്‌സിങ്  ജെസ്വിന്‍ മാത്യു, വി എഫ് എക്‌സ്ദിനേശ് ശശിധരന്‍,ടൈറ്റില്‍ ഡിസൈനിങ്ബുദ്ധ കേവ്‌സ്,പ്രൊജക്റ്റ് ഡിസൈനര്‍ ജോണ്‍ ഡെമിഷ് ആന്റണി
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സൂര്യദത്ത് എസ്,വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News