100 വയസ്സുകാരിയുടെ മൃതദേഹം  പുഴുവരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം- പട്ടാഴിയില്‍ 100 വയസ്സുകാരിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പട്ടാഴി കന്നിമേല്‍ സ്വദേശിനി ജാനകി അമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തോളം പഴക്കമുണ്ട്. ആറു മക്കളുള്ള ജാനകി അമ്മയുടെ മൂന്നുമക്കള്‍ നേരത്തേ മരിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകന്‍ സുരേന്ദ്രനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അഞ്ചുദിവസം കഴിഞ്ഞ് സുരേന്ദ്രന്‍ തന്നെയാണ് അമ്മ മരിച്ച വിവരം അയല്‍വാസികളെ അറിയിച്ചത്. മറ്റു മക്കളോ ബന്ധുക്കളോ ജാനകി അമ്മയെ തിരിഞ്ഞുനോക്കാറില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മരണത്തില്‍ കുന്നിക്കോട് പോലീസ് കേസെടുത്തു. ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
 

Latest News