യെദിയൂരപ്പയും ബി.ജെ.പി നേതാക്കളും ദിവസം മുഴുവന്‍ ചേരികളില്‍ കഴിഞ്ഞു

വോട്ട് അത്രയെളുപ്പമല്ല... കര്‍ണാടകയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദിയൂരപ്പ ലക്ഷ്മണ നഗര്‍ ചേരിയിലെ വീട്ടില്‍ വിശ്രമിക്കുന്നു.

ബംഗളൂരു- തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ ഒരു ദിവസം മുഴുവന്‍ ചേരിയിലെ ഒരു വീട്ടില്‍ കഴിഞ്ഞു. ഗാന്ധിനഗര്‍ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ലക്ഷ്മണ നഗര്‍ ചേരിയിലെ വീട്ടിലാണ് യെദിയൂരപ്പയും പാര്‍ട്ടി എം.പി പി.സി. മോഹനും സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവി കുമാറും കഴിഞ്ഞത്.
ഇതേസമയം തന്നെ സംസ്ഥാനത്തെ മറ്റു ബി.ജെ.പി നേതാക്കളും വിവിധ നഗരങ്ങളിലെ ചേരികളിലെ ഭവനങ്ങളിലെത്തി പകല്‍ ചെലവഴിച്ചു. കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് യെദിയൂരപ്പയായിരിക്കുമെന്ന് കഴിഞ്ഞ മേയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തെ 224 അംഗ നിയമസഭയിലേക്ക് ഏപ്രില്‍-മെയ് മാസങ്ങളിലായിരിക്കും വോട്ടെടുപ്പ്. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്.

 

 

Latest News