മലപ്പുറം പുഴക്കാട്ടിരിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

മലപ്പുറം- കുടുംബവഴക്കിനിടെ  ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തടയാനെത്തിയ മകനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. മലപ്പുറം പുഴക്കാട്ടിരിയിലാണ് സംഭവം. ഉച്ചക്ക് വീട്ടില്‍ ഉറങ്ങിക്കിടന്ന സുലൈഖ(52)യാണ് ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്റെ ആക്രമണത്തില്‍ മരിച്ചത്. ശനിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം.

സുലൈഖയെ വെട്ടിയശേഷം നേരെ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തിയ കുഞ്ഞിമൊയ്തീന്‍ കീഴടങ്ങി. ബഹളം നടക്കുമ്പോള്‍ കുളിമുറിയിലായിരുന്ന മകന്‍ സവാദ് ഓടിയെത്തിയപ്പോള്‍ ഇയാളെയും കുഞ്ഞിമൊയ്തീന്‍ ആക്രമിച്ചു. പിന്നീട് മലാപ്പറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളേജിലെത്തിച്ച സുലൈഖയെ രക്ഷിക്കാനായില്ല. സവാദിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊളത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Latest News