കുവൈത്ത് സിറ്റി- 10 മാസത്തിനിടെ കുവൈത്തില്‍ 32,000 വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാത്തവരുടെയും നിയമവിധേയമല്ലാതെ സമ്പാദിച്ചവരുടെയും ലൈസന്‍സുകളാണ് റദ്ദാക്കിയത്.
കാഴ്ചശേഷിക്കുറവ്, മാനസികപ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ സ്വദേശികളായ 2400 പേരുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കി. 10 മാസത്തിനിടെ നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ 43 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുന്‍ വര്‍ഷം 72,000 ലൈസന്‍സ് നല്‍കിയ സ്ഥാനത്ത് ഈ വര്‍ഷം 41,000 ലൈസന്‍സാണ് അനുവദിച്ചത്.