Sorry, you need to enable JavaScript to visit this website.

എത്യോപ്യയിലുള്ള സൗദികൾ എത്രയും വേഗം മടങ്ങണമെന്ന് 

റിയാദ് - സംഘർഷത്തിന്റെ പിടിയിലമർന്ന എത്യോപ്യയിലുള്ള സൗദി പൗരന്മാർ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് എത്രയും വേഗം രാജ്യം വിടണമെന്ന് എത്യോപ്യയിലെ സൗദി എംബസി ആവശ്യപ്പെട്ടു. എത്യോപ്യയിലുള്ള സൗദി പൗരന്മാർ ഏറ്റവും ഉയർന്ന ജാഗ്രത പാലിക്കണമെന്നും അടിയന്തിര സാഹചര്യങ്ങളിൽ ഫോൺ മുഖേനെയോ ഇ-മെയിൽ വഴിയോ എംബസിയുമായി ബന്ധപ്പെടണമെന്നും അഡിസ് അബാബ സൗദി എംബസി ആവശ്യപ്പെട്ടു.
 

Latest News