Sorry, you need to enable JavaScript to visit this website.

ദ്രാവിഡിന് മുന്നിലെ ചതിക്കുഴികൾ

കോലിയും ദ്രാവിഡും... കോലിയുടെ എതിർപ്പാണ് കുംബ്ലെയുടെ പുറത്താകലിൽ കലാശിച്ചത്. 
ഇന്ത്യൻ കളിക്കാർക്കൊപ്പം ദ്രാവിഡ്... ഒരുപാട് കളിക്കാരുടെ വളർച്ചയിൽ ദ്രാവിഡ് നേരിട്ട് പങ്കുവഹിച്ചിട്ടുണ്ട്. 
ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കെ.എൽ. രാഹുലിന് ബാറ്റിംഗ് പരിശീലനം നൽകുന്നു. 
പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ചാമ്പ്യന്മാരായത് ദ്രാവിഡിന്റെ കോച്ചിംഗിലാണ്.

രവിശാസ്ത്രി വിജയിച്ചിടത്ത് അനിൽ കുംബ്ലെ പരാജയമായിരുന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെ പിടിവാശിക്കു മുന്നിൽ കുംബ്ലെക്ക് വഴിയൊഴിയേണ്ടി വന്നിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് അധിക കാലം തുടരാൻ ദ്രാവിഡിന് സാധിച്ചിട്ടില്ല. ഗ്രെഗ് ചാപ്പൽ പരിശീലകനായ കൊടുങ്കാറ്റിന്റെ കാലത്താണ് ദ്രാവിഡ് ഇന്ത്യൻ ടീമിനെ നയിച്ചത്. ഇരുവരും പല നവീന ആശയങ്ങളും നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയുമടങ്ങുന്ന സീനിയർ കളിക്കാർക്കു മുന്നിൽ ആ ആശയങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ് ഉണ്ടായത്. ആ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊള്ളാൻ ദ്രാവിഡിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.


രവിശാസ്ത്രി യോജക്കുമോയെന്നറിയില്ല, എങ്കിലും രാഹുൽ ദ്രാവിഡിനെ പോലൊരു കോച്ച് ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഉണ്ടാവുമോയെന്നറിയില്ല. കളിക്കാരനെന്ന നിലയിൽ ദ്രാവിഡിന്റെ റെക്കോർഡ് അധികമാർക്കും അവകാശപ്പെടാനാവില്ല. ദ്രാവിഡിന്റെ ടെസ്റ്റ് റെക്കോർഡിന് മുന്നിൽ രവിശാസ്ത്രി ഒന്നുമല്ല. കോച്ചെന്ന നിലയിലും ദ്രാവിഡിന്റെ നേട്ടം അസൂയാവഹമാണ്. സഞ്ജു സാംസണിനെ പോലുള്ള കളിക്കാർ വളർന്നുവന്നത് ദ്രാവിഡ് പരിശീലകനായ രാജസ്ഥാൻ റോയൽസിലാണ്. പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ചാമ്പ്യന്മാരായത് ദ്രാവിഡിന്റെ കോച്ചിംഗിലാണ്. ഇന്ത്യ എ ടീമിന്റെ കോച്ചെന്ന നിലയിൽ ദ്രാവിഡ് പരിശീലിപ്പിച്ച ഒരുപാട് കളിക്കാർ ഇപ്പോൾ സീനിയർ ടീമിലുണ്ട്. ശുഭ്മാൻ ഗിൽ മുതൽ മുഹമ്മദ് സിറാജ് വരെ.

 


അതുകൊണ്ട് ദ്രാവിഡ് ഇന്ത്യൻ പരിശീലക സ്ഥാനത്ത് വിജയിക്കുമെന്ന് അർഥമുണ്ടോ? വിജയിക്കണമെന്നില്ലെന്നതാണ് തിക്ത യാഥാർഥ്യം. രവിശാസ്ത്രി വിജയിച്ചിടത്ത് അനിൽ കുംബ്ലെ പരാജയമായിരുന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെ പിടിവാശിക്കു മുന്നിൽ കുംബ്ലെക്ക് വഴിയൊഴിയേണ്ടി വന്നിരുന്നു. ആ അനുഭവം ദ്രാവിഡിനും വന്നു ചേരാൻ സാധ്യതയേറെയാണ്.
ഇത്ര കറയറ്റ ഒരു കളിക്കാരൻ ഇന്ത്യൻ ടീമിലുണ്ടായിട്ടുണ്ടോയെന്ന് ഉറപ്പില്ല. മാന്യതയുടെ പ്രതീകമാണ് ദ്രാവിഡ്. എന്നിട്ടും ക്യാപ്റ്റൻ സ്ഥാനത്ത് അധിക കാലം തുടരാൻ ദ്രാവിഡിന് സാധിച്ചിട്ടില്ല. ആ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊള്ളാൻ ദ്രാവിഡിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.


ഗ്രെഗ് ചാപ്പൽ പരിശീലകനായ കൊടുങ്കാറ്റിന്റെ കാലത്താണ് ദ്രാവിഡ് ഇന്ത്യൻ ടീമിനെ നയിച്ചത്. ഇരുവരും പല നവീന ആശയങ്ങളും നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയുമടങ്ങുന്ന സീനിയർ കളിക്കാർക്കു മുന്നിൽ ആ ആശയങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഒടുവിൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ് ഉണ്ടായത്. താൽക്കാലിക നായകനായപ്പോൾ തന്നെ കളിക്കാരുടെ പവറിന്റെ ചൂടറിഞ്ഞയാളാണ് ദ്രാവിഡ്. പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ സചിൻ ടെണ്ടുൽക്കർ 194 ലെത്തി നിൽക്കേ ടീമിന്റെ താൽപര്യം മുൻനിർത്തി ഡിക്ലയർ ചെയ്തതിന്റെ പുകിൽ അനുഭവിച്ചിരുന്നു ദ്രാവിഡ്. 
ഇന്ത്യൻ ടീം മാറ്റത്തിന്റെ പാതയിലൂടെ നീങ്ങുന്ന സമയത്താണ് ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്മാരിലൊരാണ് വിരാട് കോലി. എന്നാൽ സമീപകാലത്ത് ആ മികവിന് ഇടിവ് തട്ടിത്തുടങ്ങിയിട്ടുണ്ട്. ഏറെ വൈമനസ്യത്തോടെയാണെങ്കിലും ട്വന്റി20 ടീമിന്റെ നായക പദവി കോലി ഒഴിയുകയാണ്. വൈകാതെ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും നഷ്ടപ്പെട്ടേക്കാം. ഒന്നിലേറെ ക്യാപ്റ്റന്മാരെ കൈകാര്യം ചെയ്യേണ്ട ദൗത്യം ദ്രാവിഡിൽ വന്നു ചേർന്നേക്കാം.
സീനിയർ കളിക്കാരായ രോഹിത് ശർമയും കെ.എൽ രാഹുലും ഭുവനേശ്വർ കുമാറും മുഹമ്മദ് ഷാമിയും ഇശാന്ത് ശർമയുമൊക്കെ കോലിക്കൊപ്പമോ കൂടുതലോ പ്രായമുള്ളവരാണ്. വരും വർഷങ്ങളിൽ ഇവരിൽ നിന്ന് പരമാവധി പിന്തുണ യുവ താരങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ടത് ദ്രാവിഡിന്റെ കടമയാണ്. ഒപ്പം ഇവർക്ക് പകരക്കാരെ വളർത്തിയെടുക്കേണ്ടതുമുണ്ട്.
കോലിയുടെ ക്യാപ്റ്റൻസിക്കാലം കളിക്കാരുടെ അധികാരം പത്തിവിടർത്തിയ കാലമാണ്. കോലിയെ ചോദ്യം ചെയ്യാൻ കെൽപുള്ള ആരും സമീപകാലത്തൊന്നും ടീമിലുണ്ടായിട്ടില്ല. ബി.സി.സി.ഐ അടുത്ത കാലം വരെ ഭരിച്ചിരുന്നത് സുപ്രീം കോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കോലിയെ ചോദ്യം ചെയ്യാനുള്ള കെൽപൊന്നും ഈ ഉദ്യോഗസ്ഥർക്കുണ്ടായിരുന്നില്ല. കോലി മുഖം കറുപ്പിച്ചപ്പോൾ അവർ കുംബ്ലെയെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റി. കോലിയും രവിശാസ്ത്രിയും ചോദിച്ചിടത്തൊക്കെ ഒപ്പിട്ടു കൊടുക്കുകയായിരുന്നു റായിയുടെ സംഘത്തിന്റെ പണി. ഇതിൽ പ്രതിഷേധിച്ചാണ് രാമചന്ദ്ര ഗുഹ സുപ്രീം കോടതി നിയമിച്ച സംഘത്തിൽ നിന്ന് രാജിവെച്ചത്. 
എന്നാൽ സൗരവ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനായി വന്നതോടെ കളിക്കാരുടെ കരുത്തിന് തടയിടാൻ ശ്രമം തുടങ്ങി. കുംബ്ലെയെ തന്നെ പരിശീലകനായി തിരിച്ചുകൊണ്ടുവരാൻ ആലോചനയുണ്ടായി. ദ്രാവിഡിനെ കോച്ചായി നിയമിച്ചതു പോലും കളിക്കാരെ വരുതിയിൽ നിർത്താനുള്ള പദ്ധതിയുടെ ഭാഗമാണ്. പക്ഷേ കളിക്കാരും കോച്ചും തമ്മിൽ ഭിന്നതയുണ്ടായാൽ ബി.സി.സി.ഐ ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയുക തന്നെ വേണം. 
ഇന്ത്യൻ ടീം താരതമ്യേന മികച്ച ഫോമിലാണ് ഇപ്പോൾ. ടെസ്റ്റ് റാങ്കിംഗിൽ ടീം ഒന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയിൽ രണ്ടു തവണ പരമ്പര നേടി. പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തി. ഇംഗ്ലണ്ടിൽ പരമ്പര നേടുന്നതിന്റെ തൊട്ടുവക്കിലായിരുന്നു. ടെസ്റ്റ് ടീം നല്ല ആരോഗ്യാവസ്ഥയിലാണ്. നിശ്ചിത ഓവർ ക്രിക്കറ്റിലും അവസാന ഐ.സി.സി ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യ സെമി ഫൈനലിലെങ്കിലും എത്തിയിരുന്നു. അഭിമാനത്തോടെ തന്നെയാണ് രവിശാസ്ത്രി പടിയിറങ്ങുക. അവിടെ നിന്ന് ടീമിനെ മുന്നോട്ടു നയിക്കാൻ ദ്രാവിഡിന് സാധിക്കുമോയെന്നതാണ് ചോദ്യം. രവിശാസ്ത്രിക്ക് ബി.സി.സി.ഐയെ കൈകാര്യം ചെയ്യേണ്ട ബാധ്യതയുണ്ടായിരുന്നില്ല. വിനോദ് റായിയായിരുന്നു ഏറെക്കാലം തലപ്പത്ത്. എന്നാൽ ഇപ്പോൾ സൗരവ് ഗാംഗുലിയാണ്. ക്യാപ്റ്റനായ സമയത്ത് ചാപ്പലിനെതിരെ കലാപം നയിച്ചയാളാണ് ഗാംഗുലി. ഗാംഗുലിയുടെ നിർദേശപ്രകാരമായിരുന്നു ചാപ്പലിനെ കോച്ചായി കൊണ്ടുവന്നത് എന്നതാണ് കൗതുകം. ഇപ്പോൾ ഗാംഗുലിയുടെ സമ്മർദം കാരണമാണ് ദ്രാവിഡ് പരിശീലകനാവുന്നത്. ചാപ്പലിന് സംഭവിച്ച ദുര്യോഗം ഗാംഗുലിക്ക് ഉണ്ടാവുമോ?

Latest News