കുവൈത്ത് സിറ്റി - കുവൈത്തില്‍ എക്‌സ്പ്രസ്‌വേയിലെ ട്രാക്കുകള്‍ അടച്ച് സ്വദേശിയുടെ നമസ്‌കാരം. എക്‌സ്പ്രസ്‌വേയില്‍ ഏറ്റവും വേഗം കൂടിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനുള്ള രണ്ടു ട്രാക്കുകള്‍ക്ക് കുറുകെ കാര്‍ നിര്‍ത്തിയാണ് സ്വദേശി റോഡ് സൈഡില്‍ മഗ്‌രിബ് നമസ്‌കാരം നിര്‍വഹിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അസാധാരണ നിലയില്‍ എക്‌സ്പ്രസ്‌വേയുടെ മധ്യത്തില്‍ കാര്‍ നിര്‍ത്തിയതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളെ വിസ്മയിപ്പിച്ചു. സംഭവ സമയത്ത് ഡ്രൈവര്‍ ശരിയായ മാനസികാവസ്ഥയിലായിരുന്നില്ല എന്നാണ് കരുതുന്നത്.