അമേരിക്കയില്‍ സംഗീത നിശയില്‍ തിക്കും തിരക്കും, എട്ട് മരണം

വാഷിംഗ്ടണ്‍- അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഗീത നിശയില്‍ തിക്കിലും തിരക്കിലും എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആസ്ട്രോവേള്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

റാപ്പര്‍ ട്രാവിസ് സ്‌കോട്ടായിരുന്നു വേദിയിലുണ്ടായിരുന്നത്. ആരാധകര്‍ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ദുരന്തം സംഭവിക്കുകയുമായിരുന്നു.

17 പേരെയാണ് അഗ്‌നിരക്ഷാ സേന ആശുപത്രിയിലെത്തിച്ചത്.  11 പേര്‍ക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. പരിപാടിയുടെ സംഘാടകരായ ലൈവ് നേഷന്‍ പ്രതികരിച്ചിട്ടുമില്ല.

രണ്ടുദിവസമായി നടക്കാനിരുന്ന പരിപാടിക്കായി അന്‍പതിനായിരത്തോളം പേരാണ് എത്തിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ദിവസത്തെ പരിപാടി റദ്ദാക്കി.

 

Latest News