അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട മഹായില്‍ അസീര്‍, റഅ്‌ലത് ഖനാ റോഡില്‍ നാലു കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ മഹായില്‍ അസീര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റ ആറു പേരും ഒരു കുടുംബത്തില്‍ പെട്ടവരാണ്. ദമ്പതികള്‍ക്കും നാലു മക്കള്‍ക്കുമാണ് പരിക്കേറ്റതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കം ചെയ്താണ് റോഡില്‍ സുരക്ഷാ വകുപ്പുകള്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.






