Sorry, you need to enable JavaScript to visit this website.

ജിസാന്‍ ലക്ഷ്യമിട്ട് ഹൂത്തി ഡ്രോണ്‍, സൗദി സഖ്യസേന വെടിവെച്ചിട്ടു

റിയാദ് - ദക്ഷിണ സൗദിയിലെ ജിസാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമമം സഖ്യസേന വിഫലമാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജിസാനില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോണ്‍ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു.

 

Latest News