ദിവസങ്ങളോളം പീഡനം, യുവതി ജീവനൊടുക്കി

രാജ്‌കോട്ട്- ഗുജറാത്തില്‍ ഭൂവുടമയുടെ പീഡനത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരെ പോലീസ് കേസെടുത്തു.  സുരേന്ദ്രനഗര്‍ ജില്ലയിലെ വന്ദ്വാന്‍ താലൂക്കിലാണ് സംഭവം.

കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെ  പ്രതി ഒളിവില്‍പോയി.

യുവതിയുടെ ഭര്‍ത്താവും ഇതേ കൃഷിയിടത്തിലെ ജോലിക്കാരനാണ്. ഉത്പാദിപ്പിക്കുന്ന വിളകളുടെ 25 ശതമാനം വിഹിതം നല്‍കാമെന്ന് പറഞ്ഞാണ് ദമ്പതികളെ കൃഷിതോട്ടത്തില്‍ ജോലിക്കെത്തിച്ചത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിനിടെ ഭര്‍ത്താവിനെ അവര്‍ പീഡന വിവരം അറിയിക്കുകയായിരുന്നു. പീഡനത്തെ എതിര്‍ത്ത യുവതിയെ ഭൂവുടമ ക്രൂരമായി മര്‍ദിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

Latest News