മാനന്തവാടി-രണ്ടുവയസുകാരി കുളത്തില്‍ വീണു മരിച്ചു. എടവക കാരക്കുനി ചെമ്പിലോട്ട് നൗഫലിന്റെ മകള്‍ നാദിയ ഫാത്തിമയാണ് മരിച്ചത്.
വീടിനു സമീപം മീന്‍ വളര്‍ത്തുന്ന കുളത്തിലാണ് വീണത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു തെരച്ചലിലാണ് കുളത്തില്‍ കണ്ടെത്തിയത്. ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.
മാതാവ്: നജ്മത്ത്. സഹോദരങ്ങള്‍: നൗഫിഹ്, നജ ഫാത്തിമ.






