Sorry, you need to enable JavaScript to visit this website.

രസതന്ത്രത്തിന്റെ രസമറിഞ്ഞ് പഠിക്കാം    

                                                                                                 
അടിസ്ഥാനപരമായി പദാർഥങ്ങളുടെ ഘടന,  മൂലകങ്ങൾ, സംയുക്തങ്ങൾ, അവയുടെ രാസമാറ്റം മുതലായവയുമായി  ബന്ധപ്പെട്ട പഠനമാണെങ്കിലും  കെമിസ്ട്രി അഥവാ രസതന്ത്രം എന്നത് മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ആഴത്തിൽ  സ്വാധീനം ചെലുത്തുന്ന പഠന ശാഖയാണ്. 
ഔഷധ നിർമാണം, പ്രൊസസ്ഡ് ഫുഡ്, വ്യാവസായിക മേഖല, സിമന്റ്, പേപ്പർ, ടെക്‌സ്റ്റൈൽ, പെട്രോളിയം, പ്ലാസ്റ്റിക്, പെയിന്റ് തുടങ്ങിയ  ഉൽപന്നങ്ങളുടെ നിർമാണ രംഗത്തും രസതന്ത്രത്തിലെ സിദ്ധാന്തങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. കെമിസ്ട്രിയും അനുബന്ധ വിഷയങ്ങളും ഒരുക്കുന്ന വിപുലമായ സാധ്യതകളെ മനസ്സിലാക്കി അതിനനുസൃതമായ രീതിയിലുള്ള പഠന മേഖല കണ്ടെത്താൻ ശ്രമിച്ചാൽ പുതിയ ഉയരങ്ങളിലെത്താനാവും.
കേരളത്തിലെ വിവിധ സർവകലാശാലകൾക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, ഓട്ടോണമസ് സ്ഥാപനങ്ങൾ എന്നിവയിലെ കെമിസ്ട്രി, ബയോ കെമിസ്ട്രി, പോളിമർ കെമിസ്ട്രി എന്നീ വിഷയങ്ങളിലെ ബി.എസ്‌സി പ്രോഗ്രാമുകൾക്ക് പുറമെ  കാലിക്കറ്റ് സർവകലാശാല കാമ്പസ്, എം.ജി യൂനിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകൾ എന്നിവിടങ്ങളിൽ  നടത്തുന്ന 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി കോഴ്‌സുകൾ എന്നിവ സവിശേഷ പ്രാധാന്യമുള്ളതാണ്.

പ്ലസ് ടുവിന് ശേഷം കെമിസ്ട്രിയും അനുബന്ധ  വിഷയങ്ങളും പഠിക്കാവുന്ന ചില പ്രമുഖ സ്ഥാപനങ്ങൾ 


•    ബോംബെ, കോൺപൂർ ഐ.ഐ.ടികൾ-   നാലു വർഷ  ബി.എസ് കെമിസ്ട്രി  (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

•    ഐ.ഐ.എസ്.സി ബാംഗ്ലൂർ -  നാലു വർഷ ബി.എസ് റിസർച്ച് ( പ്രവേശനം കെ.വി.പി.വൈ, ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ്, നീറ്റ് ചാനലുകൾ വഴി

•    ദൽഹി സർവകലാശാലക്ക് കീഴിലെ നിരവധി കോളേജുകളിൽ നടത്തുന്ന ബി.എസ്.സി ഹോണേഴ്‌സ് ഇൻ കെമിസ്ട്രി (പ്രവേശനം +2 മാർക്കിന്റെ അടിസ്ഥാനത്തിൽ)

•    ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ- മൂന്നു വർഷ ബി.എസ്‌സി കെമിസ്ട്രി ഹോണേഴ്‌സ് പ്രോഗ്രാം (പ്രവേശനം എൻട്രൻസ് വഴി )

•    അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി-  കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ബയോ കെമിസ്ട്രി  എന്നീ വിഷയങ്ങളിലെ മൂന്ന്  വർഷ ബി.എസ്‌സി ഹോണേഴ്‌സ് പ്രോഗ്രാം (പ്രവേശനം എൻട്രൻസ് വഴി)

•    ബനാറസ് ഹിന്ദു സർവകലാശാല- മൂന്നു വർഷ ബി.എസ്‌സി ഹോണേഴ്‌സ് ഇൻ കെമിസ്ട്രി  (പ്രവേശനം എൻട്രൻസ് വഴി)

•    അമർകന്തിലുള്ള ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂനിവേഴ്‌സിറ്റി- ബി.എസ്‌സി ഹോണേഴ്‌സ് ഇൻ കെമിസ്ട്രി (പ്രവേശനം പ്ലസ് ടു മാർക്ക് അടിസ്ഥാനത്തിൽ)

•    ബിലാസ്പൂരിലെ ഗുരു ഗാസിദാസ് കേന്ദ്ര സർവകലാശാല-  ബി.എസ്‌സി ഹോണേഴ്‌സ് ഇൻ കെമിസ്ട്രി (പ്രവേശനം എൻട്രൻസ് അടിസ്ഥാനത്തിൽ)

•    റൂർഖി, ഖരഗ്പൂർ ഐ.ഐ.ടി-  അഞ്ചു വർഷ  ഇന്റഗ്രേറ്റഡ് എം.എസ്‌സി  ഇൻ കെമിസ്ട്രി  (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

    ദുർഗാപൂർ, റൂർക്കേല, സൂറത്ത് എൻ.ഐ.ടി- അഞ്ച്  വർഷ  ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ കെമിസ്ട്രി  (പ്രവേശനം ജെ.ഇ.ഇ മെയിൻ വഴി)

•    എൻ.ഐ.ടി അഗർത്തല- അഞ്ചു വർഷ ബി.എസ്‌സി. എം.എസ്‌സി ഡ്യുവൽ ഡിഗ്രി ഇൻ കെമിസ്ട്രി    (പ്രവേശനം  ജെ.ഇ.ഇ മെയിൻ വഴി)

•    തിരുവനന്തപുരം അടക്കമുള്ള ഏഴ്  ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഐസർ): അഞ്ചു  വർഷ  ബി.എസ് എം.എസ് ഡ്യൂവൽ ഡിഗ്രി -ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്  (പ്രവേശനം കെ.വി.പി.വൈ/ജെ.ഇ.ഇ (അഡ്വാൻസ്ഡ്)/ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴി)

•    നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഭുവനേശ്വർ), യു.എം.ഡി.എ.ഇ. സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസ് (മുംബൈ)- അഞ്ചു  വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി- (പ്രവേശനം നാഷണൽ എൻട്രൻസ് സ്‌ക്രീനിംഗ് ടെസ്റ്റ് (എൻ.ഇ.എസ്.ടി  നെസ്റ്റ് വഴി)

•    കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല- അഞ്ചു  വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി, നാലു വർഷ  ബി.ടെക്. സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, പോളിമർ സയൻസ് ആൻഡ് എൻജിനീയറിങ്  (പ്രവേശനം സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.എ.ടി ക്യാറ്റ്  വഴി).

•    ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (കൊൽക്കത്ത)- അഞ്ചു  വർഷ ഇന്റഗ്രേറ്റഡ് ബാച്ചലേഴ്‌സ്  മാസ്‌റ്റേഴ്‌സ് സയൻസ് (കെമിസ്ട്രി  ഉൾപ്പെടെ): പ്രവേശനം, അണ്ടർ ഗ്രാജുവേറ്റ് പ്രീ ഇന്റർവ്യൂ സ്‌ക്രീനിംഗ് ടെസ്റ്റ് വഴി


•    ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ  അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി കോഴ്‌സ്  ഇൻ കെമിക്കൽ സയൻസ്  (പ്രവേശനം  സർവകലാശാല നടത്തുന്ന എൻട്രൻസ് വഴി)

•    പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല- അഞ്ചു  വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി കോഴ്‌സ് (പ്രവേശനം  സർവകലാശാല നടത്തുന്ന എൻട്രൻസ് വഴി)

•    ജമ്മു, രാജസ്ഥാൻ, തമിഴ്‌നാട്, ഹരിയാന എന്നിവിടങ്ങളിലെ കേന്ദ്ര സർവകലാശാലകൾ- 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ കെമിസ്ട്രി  കോഴ്‌സ് (പ്രവേശനം സി.യു.സി.ഇ.ടി പ്രവേശന പരീക്ഷ വഴി)

•    രാജസ്ഥാൻ കേന്ദ്ര സർവകലാശാല- അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ ബയോ കെമിസ്ട്രി, ത്രിവത്സര ബി.എസ്‌സി പ്രോഗ്രാം ഇൻ കെമിസ്ട്രി (പ്രവേശനം സി.യു.സി.ഇ.ടി പ്രവേശന പരീക്ഷ വഴി)

•    സെൻട്രൽ ട്രൈബൽ യൂനിവേഴ്‌സിറ്റി, ആന്ധ്രാപ്രദേശ് - അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എസ്‌സി ആൻഡ് എം.എസ്‌സി കെമിസ്ട്രി (പ്രവേശനം പ്ലസ് ടു മാർക്ക് അടിസ്ഥാനത്തിൽ) 

•    തേസ്പൂർ കേന്ദ്ര സർവകലാശാല- അഞ്ചു വർഷ   ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ കെമിസ്ട്രി (പ്രവേശനം എൻട്രൻസ് വഴി)

•    ഐ.ഐ.ടി വരാണാസി- അഞ്ച് വർഷത്തെ ബാച്ചിലർ ആൻഡ് മാസ്റ്റർ ഓഫ് ടെക്‌നോളജി  ഇൻ ഇൻഡസ്ട്രിയൽ കെമിസ്ട്രി ഡ്യുവൽ ഡിഗ്രി (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

•    തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവ.എൻജിനീയറിങ് കോളേജുകൾ, ടി.കെ.എം എൻജിനീയറിങ് കോളേജ് കൊല്ലം, മറ്റു സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ ബി.ടെക് ഇൻ കെമിക്കൽ എൻജിനീയറിങ് (പ്രവേശനം കേരളാ എൻജിനീയറിങ് എൻട്രൻസ് വഴി)

•     കേരളത്തിലെ എൻജിനീയറിങ് കോളേജുകളിലെ ബയോമെഡിക്കൽ ആന്റ് ബയോ കെമിക്കൽ എൻജിനീയറിങ്, പോളിമർ എൻജിനീയറിങ്, മെറ്റലർജി എൻജിനീയറിങ്, മെറ്റാലർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജിനീയറിംഗ്, ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് (പ്രവേശനം കേരളാ എൻജിനീയറിങ് എൻട്രൻസ് വഴി)

•    വിവിധ ഐ.ഐ.ടികളിലെ ബയോ ടെക്‌നോളജി ആൻഡ് ബയോമെഡിക്കൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിയങ്, കെമിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി, സെറാമിക് എൻജിനീയറിങ്, മെറ്റീരിയൽ എൻജിനീയറിങ്, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജിനീയറിങ്, മിനറൽ ആൻഡ് മെറ്റലർജിക്കൽ എൻജിനീയറിങ്, പെട്രോളിയം എൻജിനീയറിങ്, ഫാർമസ്യൂട്ടിക്കൽ എൻജിനീയിറിങ് ആൻഡ് ടെക്‌നോളജി, പോളിമർ സയൻസ് ആന്റ് എൻജിനീയറിങ്, ടെക്‌സ്‌റ്റൈൽ എൻജിനീയറിങ്, എന്നീ വിഷയങ്ങളിൽ 4  വർഷ ബി.ടെക്, കെമിക്കൽ, സെറാമിക് എൻജിനീയറിങ്, മെറ്റീരിയൽ സയൻസ് ആൻഡ് ടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ എൻജിനീയറിംഗ്  ആൻഡ് ടെക്‌നോളജി എന്നീ  വിഷയങ്ങളിലെ 5 വർഷ ബി.ടെക്എം.ടെക് ഡ്യുവൽക് ഡിഗ്രി (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)

•    വിവിധ എൻ.ഐ.ടികളിലെ കെമിക്കൽ എൻജിനീയറിങ്,    ബയോടെക്‌നോളജി ആൻഡ് ബയോ കെമിക്കൽ എൻജിനീയറിങ്, സെറാമിക് എൻജിനീയറിങ്, മെറ്റീരിയൽ സയൻസ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജിനീയറിങ്, മൈനിങ് എൻജിനീയറിങ്, ടെക്‌സ്‌റ്റൈൽ ടെക്‌നോളജി, ഫുഡ് പ്രോസസ് എൻജിനീയറിങ് എന്നിവയിൽ നടത്തുന്ന ബി.ടെക്, ബി.ടെക്എം.ടെക് ഡ്യുവൽ ഡിഗ്രി പ്രോഗ്രാം (പ്രവേശനം ജെ.ഇ.ഇ മെയിൻ വഴി)

കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി വിശാഖപട്ടണം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി അമേത്തി, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി മുംബൈ, സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയുടെ വിവിധ കേന്ദ്രങ്ങൾ,  സെൻട്രൽ ഇലക്‌ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, തമിഴ്‌നാട്, നാഷണൽ ഫയർ സർവീസ് കോളേജ്, നാഗ്പുർ, ബിർള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, മെസ്‌റ, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്‌നോളജി, തഞ്ചാവൂർ, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ഓൺട്രപ്രണർഷിപ്പ് ആൻഡ് മാനേജ്‌മെന്റ് ഹരിയാന, അമൃത ഇൻസ്റ്റിറ്റിയൂട്ട്, ലൗലി പ്രൊഫഷണൽ യൂനിവേഴ്‌സിറ്റി പഞ്ചാബ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ കെമിസ്ട്രി/അനുബന്ധ വിഷയങ്ങളിൽ ബിടെക്/ ബി.എസ്‌സി, പഠനത്തിന് അവസരങ്ങളുണ്ട്. അതത് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് പരിശോധിച്ച് കോഴ്‌സുകളുടെ വിശദാംശങ്ങളും പ്രവേശന രീതികളും മനസ്സിലാക്കാം.

(കെമിസ്ട്രി പഠിച്ചാലുള്ള സാധ്യതകളെക്കുറിച്ച് അടുത്തയാഴ്ച )

Latest News