വിജയ് സേതുപതിയെ ആക്രമിച്ചത്  മലയാളി; പ്രതി കസ്റ്റഡിയില്‍

ബെംഗളൂരു- തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തില്‍ ആക്രമിച്ചത് മലയാളി. ബെംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സനാണ് മദ്യലഹരിയിലെത്തി ആക്രമിച്ചതെന്നാണ് വിവരം. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് പരിക്കേറ്റിരുന്നു. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനം. വിമാനത്താവളത്തിനു പുറത്തേക്കുവരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാള്‍ ഓടിയെത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിജയ് സേതുപതിക്ക് പരുക്കേറ്റില്ല. വിജയ് സേതുപതിയുടെ ടീമിലെ ഒരാളുടെ അടുത്തേക്ക് അക്രമി ഓടിയെത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞെട്ടിപ്പോയ വിജയ് സേതുപതി രണ്ടു പേരുടെയും അടുത്തേക്ക് നീങ്ങുന്നതും ആരോ നടനെയും തള്ളിയിടുന്നതും വിഡിയോയിലുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രതി പോലീസ് കസ്റ്റഡിയില്‍
 

Latest News