പെഗാസസ് നിര്‍മാതാക്കള്‍ അമേരിക്കയുടെ കരിമ്പട്ടികയില്‍

ന്യൂദല്‍ഹി- വിവാദമായ ചാരസോഫ്ട്വെയര്‍ പെഗാസസിന്റെ നിര്‍മ്മാതാക്കളായ എന്‍.എസ്.ഒ ഗ്രൂപ്പിനെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കമ്പനിയുമായി വ്യാപാരബന്ധം പാടില്ലെന്നാണ് അമേരിക്ക നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം അമേരിക്കയുടെ തീരുമാനം നിരാശാജനകമെന്ന് എന്‍.എസ്.ഒ പ്രതികരിച്ചു ലോകത്താകമാനം 40 രാജ്യങ്ങളില്‍ 60 ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് എന്‍.എസ്.ഒ പറയുന്നത്. ഇതില്‍ എല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍, സൈനിക സംവിധാനങ്ങള്‍, നിയമപാലക വിഭാഗങ്ങള്‍ എന്നിവയാണ് എന്നാണ് എന്‍.എസ്.ഒ വ്യക്തമാക്കുന്നത്. സെല്‍ ഫോണുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി ലോകത്തിലെ പല ഏജന്‍സികളും ആശ്രയിക്കുന്ന ഏറ്റവും മികച്ച സോഫ്റ്റ്വെയറുകളില്‍ ഒന്നാണ് പെഗാസസ്. ഫോണില്‍ കടന്നു കയറി വേണ്ട വിവരങ്ങള്‍ ചോര്‍ത്തി മടങ്ങിയാലും പിന്നില്‍ അങ്ങനെ ചെയ്തതിന്റെ തെളിവുകള്‍ ഒന്നും തന്നെ അവശേഷിപ്പിക്കില്ലെന്നതാണ് പെഗാസസിന്റെ പ്രത്യേകത.

 

Latest News