Sorry, you need to enable JavaScript to visit this website.

VIDEO: താരത്തിന് വഴിയൊരുക്കാന്‍ പിടിച്ചുമാറ്റി, വിജയ് സേതുപതിയുടെ സഹായിക്ക് മര്‍ദനം

ബംഗളൂരു    -  ബംഗലൂരു വിമാനത്താവളത്തില്‍ നടന്‍ വിജയ് സേതുപതിയുടെ സഹായിയെ ഒരാള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീഡിയോയില്‍, തന്റെ സഹായികളോടൊപ്പം  നടന്നു നീങ്ങുന്നതിനിടെ പെട്ടെന്ന് ഒരാള്‍ അവരുടെ മേല്‍ ചാടാന്‍ ശ്രമിക്കുകയായിരുന്നു. സേതുപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അയാളെ  വളയുകയും സ്ഥലത്തുനിന്ന്  മാറ്റുകയും ചെയ്തു.
വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ പലരും താരം  ആക്രമിക്കപ്പെട്ടതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് പോലീസ് വ്യക്തമാക്കി. താരത്തിന് പോകാന്‍ വഴിയൊരുക്കുന്നതിനിടെ സഹായി ഒരാളെ പിടിച്ചുമാറ്റിയത് അയാളെ പ്രകോപിപ്പിച്ചെന്നാണ് പോലീസ് വിശദീകരണം.

 

Latest News