Sorry, you need to enable JavaScript to visit this website.

VIDEO - 'ഒരു കനേഡിയന്‍ ഡയറി' വീഡിയോ ഗാനം റിലീസ് ചെയ്തു 

കൊച്ചി- പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിമ്രാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാര്‍
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  'ഒരു കനേഡിയന്‍ ഡയറി' എന്ന  റൊമാന്റിക് സൈക്കോ ത്രില്ലര്‍ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. ശിവകുമാര്‍ വരിക്കര എഴുതി കെ എ ലത്തീഫ് സംഗീതം പകര്‍ന്ന് ഉണ്ണിമേനോന്‍,സീമ ശ്രീകുമാര്‍ എന്നിവര്‍ ആലപിച്ച 'കുറ്റിയാലം കുളിരുണ്ട്... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. എണ്‍പതു ശതമാനവും കാനഡയില്‍ ചിത്രീകരിച്ച്
കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകര്‍ത്തിയ ആദ്യ മലയാളം സിനിമയായ 'ഒരു കാനേഡിയന്‍ ഡയറി ' ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്. പ്രസാദ് മുഹമ്മ, അഖില്‍ ആര്‍ സി, കവലയൂര്‍, ജിന്‍സി ബിനോയ്,
ജോവന്ന ടൈറ്റസ്, ജിന്‍സ് തോമസ്, ആമി എ എസ്, പ്രതിഭ, ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെന്‍സണ്‍ സെബാസ്റ്റ്യന്‍, ഡോസണ്‍ ഹെക്ടര്‍,
ചാഡ്,സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്‌സണ്‍ ജോയ്, ശുഭ പട്ടത്തില്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം വി ശ്രീകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണവും എം വി ശ്രീകുമാര്‍ തന്നെ നിര്‍വ്വഹിക്കുന്നു. ശിവകുമാര്‍ വരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികള്‍ക്ക്   കെ.എ.ലത്തീഫ് സംഗീതം പകരുന്നു. ഉണ്ണിമേനോന്‍, മധുബാലകൃഷ്ണന്‍, വെങ്കി അയ്യര്‍,സീമ ശ്രീകുമാര്‍,കിരണ്‍ കൃഷ്ണ,രാഹുല്‍ കൃഷ്ണന്‍,മീരാ കൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍  വിപിന്‍ രവി എ.ആര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണകുമാര്‍ പുറവങ്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സുജയ് കുമാര്‍ ജെ എസ്,
കലബെഞ്ചി ഫിലിപ്പ് (കാനഡ), ഷൈജു കൃഷ്ണന്‍ (ഇന്ത്യ),മേക്കപ്പ്‌സുധീഷ് കൈവേലി,വസ്ത്രാലങ്കാരംരാധാ ശിവകുമാര്‍,സ്റ്റില്‍സ്ബാലു മേനോന്‍,പോസ്റ്റര്‍ ഡിസൈന്‍മനോജ് കുമാര്‍,അസോസിയേറ്റ് ഡയറക്ടര്‍ജിത്തു ശിവന്‍ അസിസ്റ്റന്റ് ഡയറക്ടര്‍പ്രവിദ് എം, ജിതിന്‍ സെബാസ്റ്റ്യന്‍, അശോകന്‍സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍,കോറിയോഗ്രാഫിമാര്‍ട്ടിന്‍,ദിപു കൃഷ്ണ,ജെറോജ് ആന്റണി, പശ്ചാത്തല സംഗീതം ഹരികൃഷ്ണന്‍ എം.ബി, സൗണ്ട് റെക്കോര്‍ഡിംഗ്  ഷാജി മാധവന്‍ (ഇന്ത്യ) , അനൂപ് ഐസക് (കാനഡ)
ഡി ഐരാജേഷ് ഓഡിയോഗ്രഫിബിജു ബെയ്‌സില്‍ ലെയ്‌സണ്‍ ഓഫീസര്‍  ബൈജു ആര്യാട്, ആനിമേഷന്‍വിക്കി, വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News