Sorry, you need to enable JavaScript to visit this website.

'ആരോ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

 കൊച്ചി- ജോജു ജോര്‍ജ്ജ്,കിച്ചു ടെല്ലസ്,അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആരോ' എന്ന ചിത്രത്തന്റെ ഫസ്സ് ലുക്ക് പോസ്റ്റര്‍ ,പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു.
  സുധീര്‍ കരമന,ജയരാജ് വാര്യര്‍,ടോഷ് ക്രിസ്റ്റി,കലാഭവന്‍ നവാസ്,സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍,മനാഫ് തൃശൂര്‍,മാസ്റ്റര്‍ ഡെറിക് രാജന്‍,മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ,ജാസ്മിന്‍ ഹണി, അനീഷ്യ,അമ്പിളി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വി ത്രീ പ്രൊഡക്ഷന്‍സ്,അഞ്ജലി എന്റര്‍ടൈയ്‌മെന്റ്‌സ് എന്നി ബാനറില്‍ വിനോദ് ജി പാറാട്ട്,വി കെ അബ്ദുള്‍ കരീം,ബിബിന്‍ ജോഷ്വാ ബേബി,സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം കരീം, റഷീദ് പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു. അഞ്ജലി ടീംജി കെ പിള്ള, ഡോക്ടര്‍ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ. ക്യാമറ മാധേഷ്, ഗാനരചന റഫീഖ് അഹമ്മദ്,  സംഗീതം ബിജിബാല്‍, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള. പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍ താഹീര്‍ മട്ടാഞ്ചേരി, കല സുനില്‍ ലാവണ്യ, മേക്കപ്പ് രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം പ്രദീപ് കടകശ്ശേരി, സ്റ്റില്‍സ് സമ്പത്ത് നാരായണന്‍ ,പരസ്യകല ആര്‍ട്ടോ കാര്‍പ്പസ്, സൗണ്ട് ഡിസൈന്‍ ആഷിഷ് ഇല്ലിക്കല്‍,
ഫിനാന്‍സ് കണ്‍ട്രോളര്‍ അശോക് മേനോന്‍, വിഷ്ണു എന്‍ കെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സി കെ ജീവന്‍ ദാസ്, അസോസിയേറ്റ് ഡയറക്ടര്‍ ബാബു അസിസ്റ്റന്റ് ഡയറക്ടര്‍ സബീഷ്,സുബീഷ് സുരേന്ദ്രന്‍,സനീഷ് ശിവദാസന്‍,ആക്ഷന്‍ബ്രൂസിലി രാജേഷ്, നൃത്തംതമ്പി നില,
പ്രൊഡക്ഷന്‍ മാനേജര്‍പി സി വര്‍ഗ്ഗീസ്,വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.
 

Latest News