സഹപാഠികളുടെ റാഗിംഗ്, വിദ്യാര്‍ഥിനി പതിനാലാം നിലയില്‍നിന്ന് ചാടിമരിച്ചു

കുവൈത്ത് സിറ്റി - പതിനാലാം നിലയില്‍ നിന്ന് ചാടി സ്വദേശി വിദ്യാര്‍ഥിനി ജീവനൊടുക്കി. ദക്ഷിണ കുവൈത്തിലെ ഫിന്‍താസിലാണ് സംഭവം. കെട്ടിടത്തിന്റെ ടെറസ്സില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടുകയായിരുന്നു.

സ്‌കൂളില്‍ വെച്ച് സഹപാഠികള്‍ റാഗ് ചെയ്തതാണ് പതിനഞ്ചുകാരിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. കുവൈത്തി വംശജയായ വിദ്യാര്‍ഥിനിയുടെ മാതാവ് ഏഷ്യന്‍ വംശജയാണ്. സ്വന്തം കുടുംബം താമസിക്കുന്നതല്ലാത്ത, പ്രദേശത്തെ ഉയരം കൂടിയ കെട്ടിടത്തില്‍ കയറിയാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്.

സഹപാഠികളുടെ പീഡനം മടുത്ത വിദ്യാര്‍ഥിനി മോശം മാനസികാവസ്ഥയിലാവുകയും ഇത് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് വിദ്യാര്‍ഥിനിയെ നയിക്കുകയുമായിരുന്നു. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമായ അന്വേഷണം തുടരുകയാണ്.

 

Latest News