ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മരണം, 10 പേര്‍ക്കു കൂടി രോഗബാധ

മസ്‌കത്ത്- ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു രോഗി മരണത്തിനു കീഴടങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത്  കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഏഴ് പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.

നിലവില്‍ 536 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. 98.5 ശതമാനമാണ്  രോഗമുക്തി നിരക്ക്. ഇതുവരെയുള്ള കണക്കുകല്‍ പ്രകാരം 304318 പേര്‍ക്കാണ് ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 299670 പേര്‍ രോഗമുക്തരാവുകയും 4112 പേര്‍ മരിക്കുകയും ചെയ്തു.

 24 മണിക്കൂറിനിടെ രണ്ട് പേരെ മാത്രമാണ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി ഒമ്പതു പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ മൂന്നുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

 

Latest News