VIDEO: നിങ്ങള്‍ ഇവിടത്തുകാര്‍ക്ക് പ്രിയങ്കരന്‍, എന്റെ പാര്‍ട്ടിയില്‍ ചേരൂ- മോഡിയോട് ഇസ്രായില്‍ പ്രധാനമന്ത്രി

ഗ്ലാസ്ഗോ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഗ്ലാസ്ഗോയില്‍ നടക്കുന്ന ലോക കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ഇരു നേതാക്കളും നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്കിടെയായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ക്ഷണം.
'നിങ്ങള്‍ ഇസ്രായിലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്. എന്റെ പാര്‍ട്ടിയില്‍ ചേരൂ' എന്ന് പ്രധാനമന്ത്രി മോഡിയോട് ഇസ്രായില്‍ പ്രധാനമന്ത്രി ചോദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പൊട്ടിച്ചിരിയോടെയാണ് ഇസ്രായില്‍ പ്രധാനമന്ത്രിയുടെ രസകരമായ പരാമര്‍ശം പ്രധാനമന്ത്രി മോഡി കേള്‍ക്കുന്നത്.

ബെഞ്ചമിന്‍ നെതന്യാഹു സ്ഥാനം ഒഴിഞ്ഞ് നഫ്താലി ബെന്നറ്റ് ഇസ്രായില്‍ പ്രധാനമന്ത്രി ആയ ശേഷം മോഡിയുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ഇന്ത്യയും ഇസ്രായിലും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതില്‍ നെഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി മോഡിക്ക് നന്ദി അറിയിച്ചു.

 

Latest News