കോവിഡില്‍ ജീവിതം മികച്ചുനിന്ന രാജ്യങ്ങളില്‍ യു.എ.ഇ മൂന്നാമത്

അബുദാബി- ഒക്ടോബറിലെ ബ്ലൂംബെര്‍ഗ് കോവിഡ് റെസിലിയന്‍സ് റാങ്കിംഗില്‍ യു.എ.ഇ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തും മേഖലയില്‍ ഒന്നാം സ്ഥാനത്തും എത്തി.

റിപ്പോര്‍ട്ട് അനുസരിച്ച്, ഒക്ടോബറില്‍ പുതിയ അണുബാധ 'ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്' ആയതിനാല്‍ യു.എ.ഇ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്നു. 'കോവിഡാനന്തര ജീവിതം പുനരാരംഭിക്കുന്നതിന്റെ വേഗം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ചതും മോശവുമായ സ്ഥലങ്ങള്‍' രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ അയര്‍ലന്‍ഡിനും സ്‌പെയിനിനും പിന്നിലായാണ് യു.എ.ഇ വന്നത്.
'ഏറ്റവും കുറഞ്ഞ സാമൂഹികവും സാമ്പത്തിക പ്രത്യാഘാതത്തോടെ വൈറസ് ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച പ്രതിനാസ റിപ്പോര്‍ട്ടിലാണ് ഈ നേട്ടം.
12 ഡാറ്റാ സൂചകങ്ങള്‍ ഉപയോഗിച്ചാണ് ഇത് സമാഹരിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 21 മുതല്‍ യു.എ.ഇയിലെ പ്രതിദിന കേസുകള്‍ 100-ല്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, അണുബാധ 75-ല്‍ താഴെയായി.

ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിനുകളുടെ വിതരണത്തില്‍ യു.എ.ഇ ആഗോളതലത്തില്‍ മുന്നില്‍ തുടരുകയാണെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) വക്താവ് ഡോ സെയ്ഫ് അല്‍ ദഹേരി പറഞ്ഞു.

 

Tags

Latest News