അലഹബാദ്- ഒരുമിച്ച് പുറത്തു പോകാന്‍ തയാറുള്ളവരെ കണ്ടെത്തുന്ന ഡേറ്റിംഗ് സൈറ്റിലുള്ളതു കൊണ്ടുമാത്രം ഒരു വ്യക്തിയെ വിലയിരുത്താനാവില്ലെന്ന് കോടതി.
ബലാത്സംഗ കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് അലഹബാദ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഡേറ്റിംഗ് ആപ്പിലുള്ള സ്ത്രീയാണന്നും അതുകൊണ്ടുതന്നെ സദാചാരം പാലിക്കുന്നതായി കരുതാനാവില്ലെന്നുമുള്ള പ്രതിയുടെ അഭിഭാഷകന്റെ വാദമാണ് ജഡ്ജി തള്ളിയത്. ഡേറ്റിംഗ് സൈറ്റിലെ സാന്നിധ്യം കൊണ്ടുമാത്രം ഒരാളുടെ സദാചാരം വിലയിരുത്താനാവില്ല.
വിവാഗ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.






