സൗദിയില്‍ വിദേശ യുവതിക്ക് ഒറ്റ പ്രസവത്തില്‍ കണ്‍മണികള്‍ അഞ്ച്; ആശുപത്രി ചെലവ് 10 ലക്ഷം റിയാല്‍

വിദേശ യുവതിക്ക് പിറന്ന അഞ്ചു കുഞ്ഞുങ്ങള്‍ ദല്ല ആശുപത്രിയില്‍ ഇന്‍കുബേറ്റര്‍ വിഭാഗത്തില്‍.

റിയാദ് - വിദേശ യുവതിക്ക് ഒറ്റ പ്രസവത്തില്‍ പിറന്നത് അഞ്ചു കണ്‍മണികള്‍. റിയാദ് അല്‍നമാര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ദല്ല ആശുപത്രിയിലാണ് യുവതി അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. സിസേറിയനായിരുന്നു.  

ഹെല്‍ത്ത് എന്‍ഡോവ്‌മെന്റ് ഫണ്ടിന്റെ സഹകരണത്തോടെ യുവതിക്ക് ദല്ല ആശുപത്രി വിദഗ്ധ ആരോഗ്യ പരിചരണം നല്‍കുകയും പ്രസവ, ഇന്‍കുബേറ്റര്‍ ചെലവുകള്‍ വഹിക്കുകയും ചെയ്തു.
ആകെ പത്തു ലക്ഷത്തിലേറെ റിയാലിന്റെ ചികിത്സാ ചെലവാണ് ഹെല്‍ത്ത് എന്‍ഡോവ്‌മെന്റ് ഫണ്ടിന്റെ സഹകരണത്തോടെ ദല്ല ആശുപത്രി വഹിച്ചത്.

വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായി ആരോഗ്യ വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സുസ്ഥിര പോംവഴികള്‍ നല്‍കി പൊതുജനാരോഗ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹെല്‍ത്ത് എന്‍ഡോവ്‌മെന്റ് ഫണ്ട്.


 

 

Latest News