ജോജുവിന്റെ കാര്‍ തകര്‍ത്തു, ഏഴു നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കൊച്ചി കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജുവിനെതിരെയുണ്ടായ ആക്രമണത്തില്‍ മുന്‍ മേയര്‍ ടോണി ചമ്മണി അടക്കം എഴു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ചമ്മിണി ഉള്‍പ്പെടുന്ന സംഘം വാഹനം തടഞ്ഞു. ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തുവെന്നും എഫ്.ഐ.ആര്‍ പറയുന്നു. പോലീസ് കണക്കുകൂട്ടല്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായത്. പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ടോണി ചമ്മിണിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

 

 

Latest News