കൊച്ചി- മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മിസ് കേരള അന്‍സി കബീര്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ നൊമ്പരമായി. പച്ചപ്പിലൂടെ നടന്നുപോകുന്ന വീഡിയോക്കൊപ്പമാണ് അന്‍സി ഈ വരികള്‍ കുറിച്ചത്. ജീവിതത്തിലെ സന്തോഷങ്ങള്‍ അന്‍സി പലപ്പോഴും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അന്‍സിയും മറ്റൊരു മോഡലായ അഞ്ജന ഷാജനും മരിച്ചത്.
മിസ് കേരള 2019 ആണ് അന്‍സി. അഞ്ജലി മിസ് കേരള റണ്ണറപ്പും. റാംപിലെ പരിചയമാണ് ഇരുവരേയും വലിയ സൗഹൃദത്തിലേക്ക് നയിച്ചത്. അഞ്ജനയും പുതിയ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഹ്രസ്വചിത്രത്തില്‍ വേഷം ലഭിച്ചതിന്റെ സന്തോഷം അഞ്ജലി പങ്കുവെച്ചിരുന്നു.






