യുപി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്

ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. അസംഗഢില്‍ നിന്നുള്ള എംപിയാണ് അഖിലേഷ്. യുപി തെരഞ്ഞെടുപ്പിന് രാഷ്ട്രീയ ലോക് ദളുമായി എസ് പി സഖ്യമുണ്ടാക്കിയെന്നും സീറ്റുവീതംവെപ്പ് ചര്‍ച്ച പൂര്‍ത്തിയാക്കാനുണ്ടെന്നും അഖിലേഷ് പറഞ്ഞു. എസ് പിയുടെ മുഖ്യമന്ത്രി മുഖമായാണ് അഖിലേഷ് കരുതപ്പെട്ടിരുന്നത്. അമ്മാവന്‍ ശിവപാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി ലോഹ്യയുമായുള്ള സഖ്യസാധ്യതയേയും അഖിലേഷ് തള്ളിയില്ല. ഈ സഖ്യത്തില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹത്തിനും അനുയായികള്‍ക്കും അര്‍ഹമായ ബഹുമാനം നല്‍കുമെന്നും അഖിലേഷ് പറഞ്ഞു.
 

Latest News