പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കടന്നു പിടിച്ച് കരണത്തടിച്ചു; യുവാവ് റിമാന്റില്‍

കൊല്ലം - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈക്ക് കടന്നുപിടിക്കുകയും മര്‍ദിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി.

തൃക്കോവില്‍വട്ടം ചേരിക്കോണം ചിറയില്‍ വീട്ടില്‍ അജയന്‍ മകന്‍ അജിത്ത് (19) ആണ് പിടിയിലായത്. കഴിഞ്ഞ 29 ന് വൈകിട്ട് ഇയാള്‍ പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി കൈക്ക് കടന്നുപിടിച്ച് കരണത്ത് അടിക്കുകയായിരുന്നു.

പെണ്‍കുട്ടി ഇയാളുടെ പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്യുകയും ചെയ്ത വിരോധത്തിലാണ്  പെണ്‍കുട്ടിയെ പരസ്യമായി കടന്ന് പിടിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ റിമാന്റ് ചെയ്തു.

ഇയാള്‍ക്കെതിരെ സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമത്തിനും പോക്‌സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണനല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍.യുപി, സബ് ഇന്‍സ്‌പെക്ടര്‍ സജീവ്, എ.എസ്.ഐ സതീഷ്‌കുമാര്‍ എസ്.സി.പി.ഒ മാരായ സുധ, ജീസാ ജയിംസ്, സി.പി.ഒ ലാലുമോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Latest News