യു.എ.ഇയില്‍ 81 കോവിഡ് കേസുകള്‍കൂടി, മരണമില്ല

അബുദാബി- ഞായറാഴ്ച കോവിഡ് -19 കൊറോണ വൈറസിന്റെ 81 കേസുകളും 118 രോഗമുക്തിയും യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. മരണങ്ങളില്ല.

287,876 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്.

ഒക്ടോബര്‍ 31 ലെ കണക്കനുസരിച്ച് യു.എ.ഇയിലെ ആകെ കേസുകളുടെ എണ്ണം 739,905 ആണ്, മൊത്തം രോഗമുക്തി 734,132 ആണ്. മരണസംഖ്യ 2,136 ആയി.

ബിസിനസ്, വിനോദം, കായികം എന്നിവയുമായി ബന്ധപ്പെട്ട ഇവന്റുകള്‍ക്കും എക്‌സിബിഷനുകള്‍ക്കുമുള്ള പ്രവേശനത്തിന് അല്‍ഹോസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസും 96 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലവും ആവശ്യമാണെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
പങ്കെടുക്കുന്നവര്‍ മാസ്‌ക ധരിക്കണം. ഞായറാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

 

Tags

Latest News