മദീനയിലേക്ക് നവംബര്‍ 27 മുതല്‍ ഇത്തിഹാദ് സര്‍വീസ് തുടങ്ങും

അബുദാബി- നവംബര്‍ 27 മുതല്‍ സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മദീനയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു.

എയര്‍ബസ് എ 321 ഉപയോഗിച്ച് അബുദാബിയില്‍നിന്ന് ആഴ്ചയില്‍ മൂന്ന് തവണ മദീന സര്‍വീസ് നടത്തും.

'ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നഗരമായ മദീനയുമായി അബുദാബിയെ വീണ്ടും ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വിമാനങ്ങള്‍ മതപരമായ യാത്രയ്ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യത്തെ പിന്തുണക്കുകയും യു.എ.ഇയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലുള്ള വ്യോമബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും- ഇത്തിഹാദ് എയര്‍വേസിലെ സെയില്‍സ് യു.എ.ഇ വൈസ് പ്രസിഡന്റ് ഫാതിമ അല്‍ മെഹൈരി പറഞ്ഞു.

ഒക്ടോബറില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെത്തുടര്‍ന്ന് മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകള്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത ആരാധകര്‍ക്ക് പൂര്‍ണശേഷിയില്‍ പ്രവേശനം അനുവദിച്ചിരുന്നു.

 

Latest News