ലെബനന്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് വിദേശകാര്യ മന്ത്രി

ബെയ്റൂത്ത്- ഇന്‍ഫര്‍മേഷന്‍ മന്ത്രി സൃഷ്ടിച്ച നയതന്ത്ര പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ലെബനന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ് ശുഭാപ്തി പ്രകടിപ്പിച്ചു.
യെമനിലെ ഹൂത്തികള്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന ജോര്‍ജ് കോര്‍ദാഹിയുടെ പ്രസ്താവന സൗദി അറേബ്യക്കും അതുപോലെ 2015 മുതല്‍ ഇറാന്‍ പിന്തുണയുള്ള മിലിഷ്യക്കെതിരെ പോരാടുന്ന യെമനിലെ നിയമാനുസൃത സര്‍ക്കാരിനോടും അവരുടെ സഖ്യകക്ഷികളോടും നിലപാടിനോട് യോജിക്കുന്നില്ല.

2014-ല്‍ യു.എന്‍ അംഗീകൃത ഗവണ്‍മെന്റില്‍നിന്ന് യെമന്റെ തലസ്ഥാനമായ സനയും മറ്റ് പ്രവിശ്യകളും സൈന്യം പിടിച്ചെടുത്തു, ഈ ഭീഷണി നിയന്ത്രിക്കാന്‍  സൗദി അറേബ്യയും മറ്റ് അറബ് രാജ്യങ്ങളും സഖ്യം രൂപീകരിക്കാന്‍ നിര്‍ബന്ധിതരായി. അന്നുമുതല്‍, സൗദി അറേബ്യയിലെ സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ ഹൂതികള്‍ ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും സായുധ ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്.

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള പ്രസ്ഥാനം കോര്‍ദാഹിയുടെ പ്രതിരോധത്തിന്  എത്തിയതോടെ പ്രതിസന്ധി രൂക്ഷമായി, കുവൈത്ത്, ബഹ്റൈന്‍, യു.എ.ഇ എന്നിവ സൗദി അറേബ്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലെബനനില്‍ നിന്നുള്ള തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു. 48 മണിക്കൂറിനുള്ളില്‍ ലബനന്‍ അംബാസഡര്‍മാരോട്  രാജ്യം വിടാനും അവര്‍ ഉത്തരവിട്ടു.

 

Latest News