കൊച്ചി-വെള്ളക്കാരന്റെ കാമുകി ആദ്യ ദിനം അയ്യായിരത്തിലേറെ പേര്‍ സിനിമ കാണാന്‍ പ്ലാറ്റ് ഫോമിലെത്തി. പുതുമുഖ ചിത്രമായ വെള്ളക്കാരന്റെ കാമുകി ഒ ടി ടി പ്ലാറ്റ് ഫോമില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുന്നു.നീ സ്ട്രീം, ജയ് ഹോ പ്ലാറ്റ് ഫോമുകളിലായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം കാണാന്‍ ഇതിനകം അയ്യായിരത്തിലേറെ പേരെത്തിയതിന്റെ സന്തോഷത്തിലാണ് അണിയറക്കാര്‍. പുതുമുഖങ്ങളായ രണ്‍ദേവ് ശര്‍മ്മ, അദ്വൈതാ മനോജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. രചനയും, സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് 'വെള്ളക്കാരന്റെ കാമുകി അനിയപ്പന്‍, ജാഫര്‍ ഇടുക്കി, അനീഷ് രവി, വിജയന്‍ കാരന്തൂര്‍, രാജന്‍ ഇടുക്കി, ഹസീബ്, അശ്വന്ത്, ഷൈജു ടി. വേല്‍, അനു ജോസഫ്, ശാലിനി, അശ്വിന്‍ കോഴിക്കോട്, രഘുനാഥ് വടകര തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
ആചാര്യ സിനിമാസ്ആണ് നിര്‍മ്മാണം. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയ ഒരു മദ്യപന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചര്‍ച്ച ചെയ്യുന്നത്.പ്രണയും, ഹാസ്യവും ഒരു പോലെ സമന്വയിക്കുന്നതാണ് ചിത്രം. കൊവിഡ് കാലത്തിന് ശേഷം സിനിമ തിയറ്ററുകളില്‍ എത്തിയ അതേ സമയത്ത് തന്നെ ഒ ടി ടിയില്‍ റിലീസ് ചെയ്ത് ചിത്രത്തെ പ്രേക്ഷകര്‍ മികച്ച രീതിയിലാണ് സ്വീകരിച്ചത്. നീ സ്ട്രീം പി.ആര്‍.ഒ അയ്മനം സാജന്‍