കനിയേ കണിമലരേ ജനമനസ്സിലേക്ക്

കൊച്ചി-ഗുഡ്‌വില്‍ എന്റര്‍ടൈയിന്‍മെന്റ് പുറത്തിറക്കിയ ,സിന്ധു സജീവ് അവതരിപ്പിച്ച വി ബി ആര്‍ മ്യൂസിക്കല്‍സിന്റെ, കനിയെ കണിമലരെ എന്ന മ്യൂസിക്കല്‍ വീഡിയോ ജനമനസ്സില്‍ ഇടം നേടി മുന്നോട്ട് കുതിക്കുന്നു.  പ്രശ്‌സ്ത ഗായിക സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഏറ്റവും പുതിയ റൊമാന്റിക് വിഡിയോ ആല്‍ബം ആണിത്. സിന്ധു സജീവ് എഴുതിയ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വി.ബി. രാജേഷാണ് .പ്രശസ്ത സംവിധായകന്‍  അനു പുരുഷോത്താണ് ആല്‍ബം സംവിധാനം ചെയ്തത്. വിദേശത്ത് ആതുര സേവന രംഗത്ത് മാലാഖയായി സേവനമനുഷ്ഠിച്ച സിന്ധു സജീവ് ആത്മാവില്‍ തട്ടി എഴുതിയ വരികള്‍ക്ക് മികച്ച സംഗീതമാണ് ഫിസിയോ തെറാപ്പിസ്റ്റായ രാജേഷ് നല്‍കിയത്. അത് സിതാരയുടെ ശബ്ദത്തിലൂടെ ഹിറ്റായി മാറിയിരിക്കുന്നു.  ക്യാമറ  സുധീഷ് ഈസ്റ്റ് മാന്‍, എഡിറ്റര്‍ ആദര്‍ശ് വിശ്വ , പ്രോഗ്രാമിംഗ്  അഭിജിത്ത് ആര്‍ എസ്, കണ്‍സെപ്ട് ശ്രീകല വിജയ കുമാര്‍ , മിക്‌സ് ആന്‍ഡ് മാസ്റ്റര്‍  ജോ, ഡിസൈന്‍  ജഗദീശ് നാരായണ്‍, പി.ആര്‍.ഒ അയ്മനം സാജന്‍
ഘനശ്യാം ,പൂജ എന്നിവരാണ് അഭിനേതാക്കള്‍
 

Latest News