കൊല്ലം- കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ വീട് തീയിട്ട യുവാവ് പോലീസ് പിടിയിലായി. കല്ലുന്താഴം വാഴയ്ക്കല്‍ ക്ഷേത്രത്തിന് സമീപം വയലില്‍ പുത്തന്‍ വീട്ടില്‍നിന്നു ക്ലാപ്പന വില്ലേജില്‍ വരവിള നെടുംകാട്ടുതറ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ബിജു (36) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ അമ്പിളിയുടെ വരവിള ഷാപ്പ് മുക്കിന് സമീപമുള്ള കുടുംബവീടാണ് ഇയാള്‍ തീയിട്ട് നശിപ്പിച്ചത്. നിരന്തരം ഇയാള്‍ ഭാര്യയുടെ മാതാപിതാക്കളോട് വീടിന്റെ ഷെയര്‍ ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസവും ഷെയര്‍ ആവശ്യപ്പെട്ട് ഇയാള്‍ വീട്ടിലെത്തി വഴക്കിട്ടു. ഷെയര്‍ ഉടന്‍ നല്കാന് സാധ്യമല്ലെന്ന് ഭാര്യാമാതാവ് അറിയിച്ച വിരോധത്തില്‍ ഇയാള്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. ഉദ്ദേശം 50,000 രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. ഭാര്യാ മാതാവ് നല്കിയ പരാതിയില്‍ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.