Sorry, you need to enable JavaScript to visit this website.

ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിന് തുടക്കം, നടക്കാനും ഓടാനും ആയിരങ്ങള്‍

ദുബായ്-  ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിന് ആവേശത്തുടക്കം. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യക്കാരടക്കം ആയിരങ്ങളാണ് അണിനിരന്നത്.

എക്‌സ്‌പോ വേദി, കൈറ്റ് ബീച്ച്, മുഷ്‌റിഫ് പാര്‍ക്ക് എന്നിവിടങ്ങളിലെ ഫിറ്റ്‌നസ് വില്ലേജുകള്‍, വിവിധ മേഖലകളിലെ ഫിറ്റ്‌നസ് ഹബുകള്‍ എന്നിവിടങ്ങളില്‍ അടുത്തമാസം 27 വരെ യോഗ ഉള്‍പ്പെടെ ഒട്ടേറെ ആരോഗ്യ പരിപാടികള്‍ ഉണ്ടാകും. 5,000ല്‍ ഏറെ ഓണ്‍ലൈന്‍ വ്യായാമ പരിപാടികളും ഉള്‍പ്പെടുത്തി. രാജ്യാന്തര താരങ്ങള്‍, പരിശീലകര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പുലര്‍ച്ചെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രീക്കുകള്‍, പാര്‍ക്കുകള്‍, പാര്‍ക്കിങ് മേഖലകള്‍ എന്നിവിടങ്ങളിലേക്ക് എത്തി. ദിവസവും അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്താല്‍ ശരീരം മാത്രമല്ല, മനസ്സും ചെറുപ്പമാകുമെന്നതാണ് ഫിറ്റ്‌നസ് ചാലഞ്ചിന്റെ മുദ്രാവാക്യം.

മലയോര ഗ്രാമമായ ഹത്തയില്‍ രാജ്യാന്തര താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത സൈക്ലിംഗ് ചാംപ്യന്‍ഷിപ് നടന്നു. വനിതകളടക്കം ഹൈക്കിംഗിനും ട്രക്കിംഗിനും എത്തി. മലനിരകളിലൂടെ സാഹസിക യാത്രക്ക് വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെത്തുമെന്നാണു പ്രതീക്ഷ. ദിവസവും 10 ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുമെന്നു കരുതുന്നു. എക്‌സ്‌പോ വേദികളിലടക്കം കൂടുതല്‍ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News