ദുബായ്- വിവിധ മേഖലകളില്‍ നേട്ടമാകുന്ന പദ്ധതികള്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കും. പാരമ്പര്യേതര ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും വനിതാശാക്തീകരണത്തിനും നേട്ടമാകുന്ന പദ്ധതികളാണ് 'എക്‌സ്‌പോ ലൈവ്' പരിഗണിക്കുക.
അഞ്ച് വര്‍ഷം വരെ അവസരം ലഭിക്കുമെന്ന് 'എക്‌സ്‌പോ ലൈവ്' സീനിയര്‍ വൈസ് പ്രസിഡന്റ് യൂസഫ് കയ്‌റെസ് പറഞ്ഞു. 76 രാജ്യങ്ങളില്‍നിന്നുള്ള 11,000 അപേക്ഷകരില്‍നിന്ന് ഇതിനകം 140 പദ്ധതികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. മികവുകള്‍ കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ക്കു സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ലോകത്തെ ഏതു കമ്പനിക്കും ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്താനും വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്താനും ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ഒരുക്കിയിരുന്നു.