കുവൈത്ത്- യെമനിലെ യുദ്ധത്തെക്കുറിച്ചുള്ള ലെബനന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയുടെ അഭിപ്രായത്തില്‍ പിരിമുറുക്കം രൂക്ഷമായതിനിടെ കുവൈത്ത് ലെബനനിലെ തങ്ങളുടെ സ്ഥാനപതിയെ കൂടിയാലോചനകള്‍ക്കായി വിളിച്ചുവരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലെബനന്‍ ഉദ്യോഗസ്ഥരില്‍നിന്ന് നിഷേധാത്മക പ്രസ്താവനകള്‍ വരുന്നതിനെ തുടര്‍ന്നാണ് തീരുമാനമെന്നും 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ലെബനന്‍ അംബാസഡറോട് ആവശ്യപ്പെട്ടതായും കുവൈത്ത് അറിയിച്ചു.
ഇന്‍ഫര്‍മേഷന്‍ മന്ത്രി ജോര്‍ജ് കോര്‍ദാഹിയുടെ അഭിപ്രായത്തിന് മറുപടിയായി സൗദി അറേബ്യയും ബഹ്റൈനും ലബനീസ് അംബാസഡര്‍മാരെ പുറത്താക്കിയിരുന്നു.