തിരുവല്ല- മന്ത്രി ജെ ചിഞ്ചു റാണി സഞ്ചരിച്ച ഔദ്യോഗിക കാര്‍ തിരുവല്ല ബൈപാസില്‍ അപകടത്തില്‍പ്പെട്ടു. അതിവേഗത്തിലെത്തിയ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണംവിട്ട് റോഡരികിലെ മതിലില്‍ ചെന്നിടിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് അപകടം. മന്ത്രിയുള്‍പ്പെടെ ആര്‍ക്കും പരിക്കില്ല. മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചെയ്തതാണെന്നാണ് റിപോര്‍ട്ട്. റോഡില്‍ മഴനനവ് ഉണ്ടായിരുന്നതിനാല്‍ കാര്‍ തെന്നുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഇടുക്കിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മന്ത്രി. അപകടത്തെ തുടര്‍ന്ന് മന്ത്രിയെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ഇവിടെ നിന്നും മന്ത്രി മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.