അശ്ലീലദൃശ്യം പ്രചരിപ്പിച്ച സ്ത്രീയും പുരുഷനും അറസ്റ്റില്‍

അബുദാബി- അശ്ലീലദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സ്ത്രീയും പുരുഷനും അറസ്റ്റില്‍. പബ്ലിക് ഫെഡറല്‍ പ്രോസിക്യൂഷന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
രാജ്യത്തെ പൊതുമര്യാദ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പബ്ലിക് ഫെഡറല്‍ പ്രോസിക്യൂഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ക്രൈംസ് അറിയിച്ചു. സദാചാരവിരുദ്ധ വാക്കുകളും പ്രവൃത്തികളുമാണ് ദൃശ്യത്തിലുള്ളത്. സ്‌നാപ്ചാറ്റിലൂടെയാണ് അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞത്.
യു.എ.ഇ നിയമങ്ങളും ചട്ടങ്ങളും പൊതുധാര്‍മികതയും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ഡോ.ഹമദ് അല്‍ ഷംസി പറഞ്ഞു. യു.എ.ഇയുടെ സാമൂഹിക മൂല്യങ്ങള്‍ മാനിക്കണമെന്നും താമസക്കാരോട് അഭ്യര്‍ഥിച്ചു.

 

 

Latest News