കൊച്ചി- പെണ്‍കുട്ടിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍.
ചെറായിയില്‍ പതിനാലു വയസുകാരിക്കുമുന്നില്‍ നഗ്നത കാണിച്ച പള്ളിപ്പുറം കാവാലംകുഴി ആന്റിണി (44) ആണ് മുനമ്പം പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്.
ഒക്ടോബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒളിവിലായിരുന്ന പ്രതിയെ പള്ളിപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.






