അബുദബിയില്‍ നിന്ന് കേരളത്തിലേക്ക് നിരക്ക് ഇളവുമായി എയര്‍ അറേബ്യ

അബുദബി- നവംബര്‍ മൂന്ന് മുതല്‍ അബുദബിയില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അബുദബിയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ. ടിക്കറ്റ് നിരക്കില്‍ ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 499 ദിര്‍ഹം (10,000 രൂപ) മുതലാണ് മൂന്നിടത്തേക്കുമുള്ള ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. 

ആദ്യ വിമാനം കൊച്ചിയിലേക്ക് അബുദബിയില്‍ നിന്ന് നവംബര്‍ മൂന്നിന് രാത്രി 1055ന് പറന്നുയരും. കോഴിക്കോട്ടെക്കുള്ള വിമാനം നവംബര്‍ അഞ്ചിന് രാത്രി 11.30നാണ് അബുദബിയില്‍ നിന്ന് പുറപ്പെടുക. തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം നവംബര്‍ 16ന് ഉച്ചതിരിഞ്ഞ് 1.15നാണ്. ബുക്കിങ് ആരംഭിച്ചു.

Latest News