Sorry, you need to enable JavaScript to visit this website.

മിന്നലേറ്റ് കൈവരുന്ന അമാനുഷിക ശക്തി; മിന്നല്‍ മുരളിയുടെ ട്രെയിലര്‍ ഇറങ്ങി

മലയാളത്തിന്റെ സൂപ്പര്‍ ഹീറോ വിശേഷണത്തോടെ എത്തുന്ന ചിത്രം മിന്നല്‍ മുരളിയുടെ ട്രെയിലര്‍ എത്തി. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായകന്‍. മിന്നല്‍ ഏറ്റതിനെ തുടര്‍ന്ന് അമാനുഷിക ശക്തികള്‍ കൈവരുന്ന മുരളി എന്ന ചെറുപ്പക്കാരന്റെ കഥയാണ് മിന്നല്‍ മുരളി.

മാമുക്കോയ, ബൈജു സന്തോഷ്, അജു വര്‍ഗീസ്, ബിജു കുട്ടന്‍ തുടങ്ങിയ താരനിരയാണ് ഈ ഫാന്റസി ചിത്രത്തില്‍ അണിനിരക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച മിന്നല്‍ മുരളി നെറ്റ് ഫ്‌ളിക്സിലൂടെയാണ് റിലീസിനെത്തുക. ഡിസംബര്‍ 24ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

 

Latest News