കുവൈത്ത് സിറ്റി- വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ 447 പുരുഷന്മാരെയും 215 വനിതകളെയും കുവൈത്ത് നാടുകടത്തി.
ഒക്ടോബര്‍ 17 നും 25 നുമിടയിലാണ് 662 പേരെ നാടുകടത്തിയത്.
കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്നവരെ എത്രയും പെട്ടെന്ന് നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് ആഭ്യന്തരമന്ത്രി ശൈഖ് താമിര്‍ അല്‍ അലി അല്‍ സബാഹിന്റെ നിര്‍ദേശമനുസരിച്ച് കൂടുതല്‍ പേരെ തര്‍ഹീല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെയും വൈകാതെ നാടുകടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.