ഖത്തറില്‍ 90 പള്ളികളില്‍ മഴക്കായി നമസ്‌കാരം, അമീറും പങ്കെടുത്തു

ദോഹ- ഖത്തറില്‍ മഴക്കായി നടത്തിയ പ്രാര്‍ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കുചേര്‍ന്നു. അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ രാവിലെ നടന്ന നമസ്‌കാരത്തിലാണ് അമീര്‍ പങ്കെടുത്തത്.
രാജ്യത്തുടനീളമുള്ള 90 പള്ളികളിലായി നടന്ന നമസ്‌കാരത്തിന് നൂറുകണക്കിന് വിശ്വാസികള്‍ അണിചേര്‍ന്നു.
സുപ്രീം കോടതി ജഡ്ജി ശൈഖ് ഡോ. തഖീല്‍ ബിന്‍ സായെര്‍ അല്‍ ഷമ്മാരിയാണ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയത്. മന്ത്രിമാര്‍, പൗരന്മാര്‍, എന്നിവരും അല്‍ വജ്ബയില്‍ നടന്ന നമസ്‌കാരത്തില്‍ പങ്കെടുത്തു.

 

 

 

Latest News