ദുബായിലെ പ്രവാസികളുടെ ജീവിത കഥയുമായി എത്തുന്ന 'മെയ്ഡ് ഇൻ ക്യാരവാൻ' എന്ന സിനിമയുടെ പുതിയ വീഡിയോ പ്രോലോഗ് റിലീസായി. കോവിഡ് കാലത്ത് അബുദാബിയിലും ദുബായിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസ്. സിനിമ കഫേ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ജു ബാദുഷയാണ് നിർമാണം.
പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെന്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് സംഗീതം നൽകുന്നു. ക്യാമറ: ഷിജു.എം. ഭാസ്കർ, എഡിറ്റിംഗ്: വിഷ്ണു വേണുഗോപാൽ, പി.ആർ.ഒ പി. ശിവപ്രസാദ്.