ഓണ്‍ലൈനില്‍ മദ്യം വാങ്ങാന്‍ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 69,700 രൂപ

മുംബൈ- ഓണ്‍ലൈനില്‍ മദ്യം വാങ്ങാന്‍ ശ്രമിച്ച സ്ത്രീയുടെ 69,700 രൂപ സൈബര്‍ ക്രിമിനല്‍ തട്ടിയെടുത്തു.
മുംബൈയില്‍ മേക്കപ്പ് ആര്‍ടിസ്റ്റിനാണ് പണം നഷ്ടമായത്. മദ്യത്തിനായി ആദ്യം 1500 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാനാണ് തട്ടിപ്പുവീരന്‍ ആവശ്യപ്പെട്ടിരുന്നത്. പ്രസസിംഗ് ഫീ ആയി 17,051 രൂപയും അയക്കാന്‍ ആവശ്യപ്പെട്ടു. സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടി പ്രോസസിംഗ് ഫീ വീണ്ടും അയപ്പിച്ചു. ഒടുവില്‍ പണം തിരികെ നല്‍കുന്നതിനായി ഒരു ലിങ്ക് അയച്ചു. ഇതിനുശേഷം സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് 34,102 രൂപ കൂടി നഷ്ടമായി.
സ്ത്രീ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News